Posted On
date_range Updated On
date_range കാണാതായ മൂന്ന് വിദ്യാർഥികളെ ആലപ്പുഴ ബീച്ചിൽ കണ്ടെത്തി; യൂനിഫോമുകൾ സ്കൂളിലെ മരത്തിൽ തൂക്കിയിട്ടശേഷമാണ് പോയത്
ആലപ്പുഴ: കാഞ്ഞിരപ്പള്ളിയിൽനിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ ആലപ്പുഴ ബീച്ചിൽ കണ്ടെത്തി. ഒരു സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥികൾ യൂനിഫോമുകൾ സ്കൂളിലെ മരത്തിന്റെ മുകളിൽ തൂക്കിയിട്ടശേഷമാണ് മുങ്ങിയത്. കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേരെയും ടൂറിസം പൊലീസ് പിടികൂടുകയായിരുന്നു.
എസ്.ഐമാരായ പി.ആർ. രാജേഷ്, ടി. ജയമോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയ് എന്നിവർ നേതൃത്വം നൽകി. ഇവരെ രക്ഷിതാക്കളെ ഏൽപിച്ചു. പഠനസമയത്ത് ബീച്ച് പരിസരത്ത് എത്തുന്ന വിദ്യാർഥികളെ പിടികൂടുന്നതിന് നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.