Posted On
date_range Updated On
date_range കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു
നെടുമ്പാശ്ശേരി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്‌കത്-കണ്ണൂർ, ഗോ ഫസ്റ്റിന്റെ അബൂദബി-കണ്ണൂർ, ദുബൈ-കണ്ണൂർ വിമാനങ്ങളാണ് കൊച്ചിയിലിറക്കിയത്.
ചൊവ്വാഴ്ച പുലർച്ചയാണ് ഇവ കൊച്ചിയിലെത്തിയത്. കാലാവസ്ഥ അനുകൂലമായപ്പോൾ കണ്ണൂരിലേക്ക് പറന്നു.
ഇതിനിടെ ഗോ ഫസ്റ്റ് വിമാനം മടങ്ങിപ്പോകാൻ വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്തിൽ ബഹളംവെച്ചു. പൈലറ്റ് ഉൾപ്പെടെ ജീവനക്കാരുടെ ജോലിസമയം കഴിഞ്ഞതിനാലാണ് മടങ്ങാൻ വൈകിയത്. പകരം ജീവനക്കാരെ ഏർപ്പാടാക്കിയാണ് പിന്നീട് കണ്ണൂരിലേക്ക് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.