പെരുമ്പിലാവിൽ വാഹനാപകടം; മൂന്ന്​ മരണം

കുന്നംകുളം: പെരുമ്പിലാവിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഗർഭിണിയായ സ്ത്രീയും ആറുമാസം പ്രായമുള്ള കുട്ടിയുമുൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്​ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ടോറസ് ലോറിയും വിവാഹ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. കേച്ചേരിയിൽ വിവാഹത്തിന് പോയി മടങ്ങുകയായിരുന്നു സംഘം.

 




 

Tags:    
News Summary - three dead in perumpilavu accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.