Posted On
date_range Updated On
date_range കഞ്ഞിക്കുഴി ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് മൂന്ന് കുട്ടികളെ കാണാതായി
മാരാരിക്കുളം: കഞ്ഞിക്കുഴി വനസ്വർഗത്തെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 15ഉം 14ഉം വയസുള്ള മൂന്ന് ആൺ കുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ പുറത്തേക്ക് പോയ കുട്ടികള്‍ പിന്നീട് മടങ്ങി വന്നില്ല.
ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. മാരാരിക്കുളം പൊലീസ് കേസെടുത്തു. കാണാതായതില്‍ ഒരാൾ ഇതിന് മുമ്പും സമാന സാഹചര്യത്തില്‍ അപ്രത്യക്ഷനായിട്ടുണ്ട്. ഈ കുട്ടി സുഹൃത്തുക്കളായ രണ്ട് പേരെയും കൊണ്ട് പോകുകയായിരുന്നു ഇത്തവണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.