തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. സാമ്പത്തിക അച്ചടക്കം പാലിക്കും. പുതിയ നിയമനങ്ങൾ അത്യാവശ്യത്തിന് മാത്രമേ നടത്തു. സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾ തടയില്ലെന്നും തോമസ് െഎസക് പറഞ്ഞു.
അതേസമയം, ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരത്തിന് പണം തടസമാകില്ല. നിലവിലെ സാഹചര്യത്തിൽ 20,000 കോടിയെങ്കിലും വായ്പയായി ലഭിക്കണം. കേന്ദ്രസർക്കാർ വായ്പ പരിധി ഉയർത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃഷി വകുപ്പിന് പ്രാധാന്യം നൽകണമെന്നും െഎസക് ആവശ്യപ്പെട്ടു.
അവശ്യ പദ്ധതികൾ മാത്രമാവും സർക്കാർ ഇനി നടപ്പാക്കുക. കിഫ്ബിയിൽ ഉൾപ്പെട്ട പദ്ധതികൾ നടപ്പാക്കും. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.