തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യത തോന്നില്ല; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് െഎസക്
തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് െഎസക്. അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബി.ജെ.പി നേതാവ് കെ സുരേന്ദ്രെൻറ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞുവെന്നും. ഹീനമായ ഈ കൃത്യം സി.സി ടി.വിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരാണെന്ന് ഭക്തർക്ക് ബോധ്യമായിക്കാണുമെന്നും െഎസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇരുമുടിക്കെട്ട് താഴെയിടുന്ന ദൃശ്യം വ്യക്തമായി സി.സി ടി.വിയിൽ പതിഞ്ഞതറിയാതെ പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ലെന്നും സംഘ്പരിവാറുകാർക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ നിന്നും ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്.പിയാണ് സി.സി ടി.വി ദൃശ്യത്തിലുള്ളത്. കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണെന്നും വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.