Posted On
date_range Updated On
date_range കായൽ കൈയേറ്റം: നടപടി അന്തിമ റിപ്പോർട്ടിന് ശേഷം -റവന്യൂ മന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം സംബന്ധിച്ച് ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. ആലപ്പുഴ കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ അതൃപ്തിയില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിെര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല റവന്യൂ മന്ത്രിക്ക് കത്തു നൽകി. മന്ത്രി നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.