നിയമസഭാ കൈയ്യാങ്കളി: കേസ് പിൻവലിച്ചാൽ മുഖ്യമന്ത്രിയുടെ യശസ് ഇടിയും -തിരുവഞ്ചൂർ

കോട്ടയം: എൽ.ഡി.എഫ് അംഗങ്ങൾ പ്രതികളായ നിയമസഭയിലെ കൈയ്യാങ്കളി കേസ് പിൻവലിക്കുന്നത് മുഖ്യമന്ത്രിയുടെ യശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അക്രമത്തിന് മുഖ്യമന്ത്രി കൂട്ടുനിൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു. 

കേസിൽ സർക്കാറിന്‍റെ കൈയ്യിലുള്ള സാക്ഷിപ്പട്ടിക സാങ്കേതികം മാത്രമാണ്. അക്രമസംഭവങ്ങൾ തൽസമയം കണ്ട ലോകമെമ്പാടുമുള്ള ജനങ്ങളാണ് കേസിലെ സാക്ഷികൾ. പ്രതികൾ ചെയ്ത കുറ്റങ്ങൾ എന്തെന്ന് ജനങ്ങൾക്ക് അറിയാമെന്നും തിരുവഞ്ചൂർ പറഞ്ഞു. 

കുറ്റക്കാരെ എക്സിക്യൂട്ടീവ് ഒാർഡറിലൂടെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ല. നീതിബോധമുള്ള സർക്കാറിന് ചേർന്ന നടപടിയല്ലെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. 
 

Tags:    
News Summary - Thiruvanchioor Radhakrishnan React to Assemply Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.