തിരുവനന്തപുരത്ത്​​ രണ്ട്​ വനിത പൊലീസുകാർക്ക്​ കൂടി കോവിഡ്​

തിരുവനന്തപുരം: തലസ്ഥാനത്ത്​ രണ്ട്​ വനിത പൊലീസുകാർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ക​േൻറാൻമ​െൻറ്​ , ഫോർട്ട്​ സ്​റ്റേഷനുകളിലെ പൊലീസുകാർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 

കഴിഞ്ഞ ദിവസം എ.ആർ. ക്യാമ്പിലെ രണ്ട്​ പൊലീസുകാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എ.ആർ ക്യാമ്പിൽ അഞ്ച്​ പൊലീസുകാരാണ്​ ഇതുവരെ രോഗബാധിതരായത്​.

അതേസമയം, പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളെ ട്രി​പ്ൾ ലോ​ക്ഡൗ​ണി​ൽ നി​ല​നി​ർ​ത്തി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ഴ്ച​കൂ​ടി ക​ർ​ശ​ന ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്​ സർക്കാർ.

വ​ലി​യ​തു​റ, വ​ള്ള​ക്ക​ട​വ്, മു​ട്ട​ത്ത​റ, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്​​റ്റ്​ എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് നി​ല​വി​ൽ ബ​ഫ​ർ സോ​ണു​ക​ൾ. ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്​​ൻ​മ​െൻറ്​​ സോ​ണു​ക​ളി​ൽ പാ​ൽ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ബേ​ക്ക​റി എ​ന്നി​വ​ക്ക് രാ​വി​ലെ ഏ​ഴു​മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്.

Tags:    
News Summary - thiruvananthapuram two woman police officers affected covid 19 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.