ക്വാലാലംപുരിലേക്ക് സര്‍വിസ് നടത്തുന്ന എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ വിമാനം
തിരുവനന്തപുരം-ക്വാലാലംപുർ സര്‍വിസ് തുടങ്ങി
വലിയതുറ: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരിലേക്കു തിരുവനന്തപുരത്തുനിന്ന് എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വിസ് ആരംഭിച്ചു. ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനത്തെ ഫോളോ മി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വിസ്.
തിരുവനന്തപുരത്തുനിന്ന് ക്വാലാലംപുരിലേക്കുള്ള ആദ്യ സര്‍വിസിന്റെ ഉദ്ഘാടനം ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ നിര്‍വഹിക്കുന്നു
രാത്രി 11.50ന് എത്തുന്ന വിമാനം പുലര്‍ച്ച 12.25 ന് തിരിച്ചു പോകും. ആസ്ട്രേലിയ , തായ്ലന്ഡ് , സിംഗപ്പുര്‍ , ഇന്തോനേഷ്യ ഉള്‍പ്പെടെ നൂറിലധികം ഡെസ്റ്റിനേഷനുകളിലേക്കു കണക്ടിവിറ്റി സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.