ജിജി വട്ടശ്ശേരിൽ
Posted On
date_range Updated On
date_range തിരുവല്ല നഗരസഭ ഉപാധ്യക്ഷ സ്ഥാനം ടോസിലൂടെ എൽ.ഡി.എഫിന്; യു.ഡി.എഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി
തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ടോസിലൂടെ എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെ 11 മണിക്ക് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടിങ്ങിൽ യുഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായിരുന്നു. തുടർന്ന് എൽഡിഎഫ് യുഡിഎഫ് അംഗബലം 15 ആയി. ഇതേ തുടർന്നാണ് ടോസിംഗിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ബിജെപി അംഗങ്ങൾ വോട്ടിംഗ് ബഹിഷ്കരിച്ചു.
എൻ.ഡി.എ സ്വതന്ത്രനും എസ്.ഡി.പി.ഐ അംഗവും യു.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം മുന്നണി ധാരണയുടെ പേരിൽ രാജിവച്ച സാഹചര്യത്തിലാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.