പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്നത്​ 50 രാഷ്ട്രീയ കൊലപാതകങ്ങൾ

സംസ്ഥാനത്ത്​ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 50 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായാണ് കണക്കുകൾ. ആഭ്യന്തരവകുപ്പിന്റെ തന്നെ കണക്കുകളാണിക്കാര്യം പറയുന്നത്​. 2016 മെയ് 25 മുതൽ 2021 ഡിസംബർ 19 വരെ 47 കൊലപാതകങ്ങളാണ്​ നടന്നത്​. ഇതിനുശേഷം മുന്ന് കൊലപാതകങ്ങൾ കൂടി നടന്നു. ഏറ്റവുമൊടുവിൽ, കിഴക്കമ്പലത് ട്വന്റി-ട്വന്റി പ്രവർത്തകനും തല​ശ്ശേരി പുന്നോലിൽ സി.പി.എം പ്രവർത്തകനും കൊല്ലപ്പെട്ടു. പതിവു തെറ്റാതെ പരസ്​പരാരോപണങ്ങളുമായി രാഷ്ട്രീയ​പാർട്ടികൾ രംഗത്തെത്തി.

ഒന്നാം പിണറായി സർ ക്കാർ അധികാരമേറ്റതിന് ശേഷം 2016 മെയ് 25 മുതൽ ഇ ന്നലെ വരെ വിവിധയിടങ്ങളി ലായി 22 സി.പി.എം പ്രവർത്തകർ കൊലചെയ്യപ്പെട്ടു. ഇതിൽ 16 കേസുകളിലും കൊലയാളികൾ ആർ.എസ്.എസ് പ്രവർ ത്തകരാണ്. കഴിഞ്ഞ വർഷം മാത്രം എട്ട്​ രാഷ്ട്രീയ കൊലപാ തകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യു റോയുടെ കണക്ക്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്.

11 കൊലപാതകങ്ങളാണ് കണ്ണൂരിൽ മാത്രം നടന്നിരിക്കുന്നത്. തൊട്ടുപിന്നിൽ തൃശൂരാണ്. എട്ട് യുവാക്കളാണിവിടെ കൊലചെയ്യപ്പെട്ടത്​. ഇക്കാലയളവിൽ 19 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നാല്​, മുസ്ലിം ലീഗ്, യൂത്ത് ലീഗുകാരായ ആറ്​, എസ്. ഡി.പി.ഐ രണ്ട്​, ഐ. എൻ.ടി.യു.സി. ഒന്ന്​ , ഐ. എൻ.എൽ. ന്നും , ട്വന്റി ട്വന്റി ഒന്ന്​ എന്നിങ്ങനെയാണ്​കൊല്ലപ്പെട്ടത്​. ഇതിനിടെയാണ്​ ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർന്നതിനുളള തെളിവുകളായാണ്​ ​ ഈ സംഭവങ്ങൾ ഓരോന്നും മാറുന്നത്​. 

Tags:    
News Summary - There have been 50 political assassinations since the Pinarayi government came to power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.