Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി പിടിയില്‍
അഞ്ചല്‍: അഞ്ചലിലും സമീപപ്രദേശങ്ങളിലും നടന്ന വിവിധ മോഷണക്കേസുകളിലെ പ്രതി പിടിയില്‍. വാമനപുരം പൂപ്പുറം വി.ബി. ഭവനില്‍ ബാഹുലേയൻ (60) ആണ് കഴിഞ്ഞദിവസം പിടിയിലായത്.കുരുവിക്കോണം ശ്രീഭദ്ര നാഗരാജ ക്ഷേത്രത്തില്‍ നടന്ന കാണിക്കവഞ്ചി മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിരലടയാളത്തിെൻറ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പുനലൂര്‍ മണിയാര്‍ ഭാഗത്തുള്ള ഒരു വീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മേഖലയില്‍ നടന്ന മറ്റ് മോഷണങ്ങളില്‍ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.