Posted On
date_range Updated On
date_range പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം: മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ ഹരിയാനയിൽ പിടിയിൽ
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികൾ പടിയിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരടങ്ങുന്ന ഹരിയാന സ്വദേശികളാണ് പിടിയിലായത്.
ഹരിയാനയിൽ വെച്ചാണ് ഫോർട്ട് പൊലീസ് ഇവരെ പിടികൂടുന്നത്. ആസ്ട്രേലിയൻ പൗരത്വമുള്ള ഒരു ഡോക്ടറാണ് പിടിയിലായ പ്രതികളിലൊരാളെന്നാണ് വിവരം.
ക്ഷേത്രത്തിലെ അതീവ സുരക്ഷ മേഖലയിൽ കയറി ഒക്ടോബർ 13 ന് രാവിലെയാണ് കവർച്ച നടന്നത്. പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.