കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്‍റെ വാടകവീട്ടിൽനിന്ന് 20 കോടിയുടെ വസ്തുക്കൾ മോഷണംപോയെന്ന പരാതി കെട്ടുകഥയെന്ന നിഗമനത്തിൽ പൊലീസ്. വീട് ഒഴിയുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു.
എറണാകുളം കലൂരിലെ വീട്ടിൽനിന്ന് കോടികളുടെ വസ്തുക്കൾ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന വീട് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്. ഒരു ദിവസത്തെ പരോളിലിറങ്ങിയ പ്രതിയുമായി പൊലീസ് പരിശോധന നടത്തിയപ്പോഴാണ് 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്ന് ഇയാളുടെ അഭിഭാഷകൻ പറഞ്ഞത്.
സി.സി ടി.വി പൊളിച്ചുമാറ്റിയ നിലയിലാണ്. വീടിന്‍റെ ഉടമസ്ഥർ നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മോൻസന്‍റെ അഭിഭാഷകൻ വീട്ടിൽ നേരിട്ടെത്തി പരിശോധിച്ചപ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉന്നയിച്ചിരുന്നില്ല. മോൻസൺ മാവുങ്കൽ ജയിൽ സൂപ്രണ്ട് മുഖേനയും പരാതി നൽകുമെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.