സിബിൻ
Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൂത്താട്ടുകുളം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കിഴകൊമ്പ് ഇടയാർ അനോക്കൂട്ടത്തിൽ വീട്ടിൽ സിബിനെ (28) കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മ കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്.
വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി. ഇൻസ്പെക്ടർ വിൻസന്റ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.