Posted On
date_range Updated On
date_range വയലിൽ മരുന്ന് തളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ചങ്ങരംകുളം: വയലിൽ മരുന്ന് തളിക്കുന്നതിനിടെ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന കണ്ടശാരു വളപ്പിൽ ഷൗക്കത്ത്(45)ആണ് കുഴഞ്ഞു വീണ് മരിച്ചത്. കൂനംമൂച്ചി ഭാഗത്ത് പാടത്ത് നെല്ലിന് മരുന്ന് അടിക്കുന്നതിനടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: ഹാജറ (ചങ്ങരംകുളം എസ്.എം സ്‌കൂൾ അധ്യാപിക) മകൻ റാഷീദ്. ഖബറടക്കം തിങ്കളാഴ്ച പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.