മ​ണ്ണാ​ർ​ക്കാ​ട് യുവാവിനെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചെ​ന്ന്

മ​ണ്ണാ​ർ​ക്കാ​ട്: ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​പ്പ​ടി​യി​ൽ പെ​രി​ഞ്ചോ​ളം റോ​ഡി​ൽ വെ​ച്ചാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ നാ​ര​ങ്ങ​പ്പ​റ്റ സ്വ​ദേ​ശി തെ​ക്കും​പു​റ​വ​ൻ സ​ക്കീ​ർ ഹു​സൈ​നെ (42) ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച​ത്. മൂ​ക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ക്കീ​റി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ൻ​ഡ​സ്ട്രി​യ​ൽ വ​ർ​ക്​​ഷോ​പ് ന​ട​ത്തു​ന്ന സ​ക്കീ​ർ ജോ​ലി​ക്കാ​രെ അ​ന്വേ​ഷി​ച്ചു പെ​രി​ഞ്ചോ​ളം റോ​ഡി​ലു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് ചെ​ന്ന​താ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് സ​മീ​പം ത​മ്പ​ടി​ച്ചി​രു​ന്ന നാ​ലം​ഗ സം​ഘ​മാ​ണ് സ​ക്കീ​റി​നെ ആ​ക്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്‌​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സ​ക്കീ​റി‍െൻറ പ​രാ​തി​യി​ൽ സ​ജാ​ദ് ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ല​ു​പേ​ർ​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - The young man attacked in mannarkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.