ശരിക്കും ചക്രങ്ങൾ സ്​തംഭിക്കും; ഇന്ധന വില വീണ്ടും കൂട്ടി

തിരുവനന്തപുരം: ചക്രസ്​തംഭന സമരവുമായി ജനം തെരുവുലിറങ്ങിയിട്ടും​ കണ്ണ്​ തുറക്കാതെ അധികൃതർ. ചൊവ്വാഴ്ച ഇന്ധന വില വീണ്ടും വർധിച്ചു.

പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ്.

കൊച്ചിയിൽ പെട്രോളിന് 97.60 രൂപയും ഡീസലിന് 93.99 രൂപയുമാണ്. 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

അടിക്കടി പെട്രോൾ, ഡീസൽ വില വർധിപ്പിച്ച്​ ജനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ തിങ്കളാഴ്ച പ്രതിഷേധമിരമ്പിയിരുന്നു. സംസ്​ഥാനവ്യാപകമായി റോഡുകളിൽ 15 മിനിറ്റ്​ വാഹനം നിർത്തിയിട്ടാണ്​ പ്രതിഷേധിച്ചത്​.

കേന്ദ്ര ട്രേഡ്​ യൂനിയനുകളുടെ സംയുക്​ത നേതൃത്വത്തിൽ​ തിങ്കളാഴ്​ച രാവിലെ 11 മുതൽ 11.15 വരെയാണ്​ ചക്രസ്​തംഭന സമരം നടന്നത്​. ആ സമയത്ത്​ വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ നിശ്ചലമാക്കി നിർത്തുകയായിരുന്നു.

Tags:    
News Summary - The wheels really stop; Fuel prices have risen again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.