ഐക്യരാഷ്ട്ര സഭ നോക്കുകുത്തിയാകരുത് -മഹല്ല് ജമാഅത്ത് കൗൺസിൽ

കായംകുളം: രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽപറത്തി ഫലസ്തീനിലെ സ്ത്രീകളേയും കുട്ടികളേയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേൽ ക്രൂരത അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ സി.പി.എം അടക്കമുള്ള ഇടത് പാർട്ടികളുടെ നിലപാടിനെ രാജ്യം ഒറ്റക്കെട്ടായി പിന്തുണക്കണം. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ സാധ്യമായ ഇടപെടൽ അടിയന്തരമായി നടത്തണമെന്നും യോഗം അഭ്യർഥിച്ചു.

ഓൺലൈനിൽ ചേർന്ന യോഗത്തിൽ വർക്കിങ് പ്രസിഡന്‍റ് ഐ. ശിഹാബുദ്ദീൻ കായംകുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എ. കരീം വിഷയാവതരണം നടത്തി. അഖിലേന്ത്യ കോ-ഓഡിനേറ്റർ ഉവൈസ് സൈനുലബ്ദീൻ ഉദ്ഘാടനം ചെയ്തു.

കോവിഡ് മാഹാമാരിയിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാന-ജില്ലതലത്തിൽ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സാധ്യമായ സഹായങ്ങൾ നൽകണമെന്ന് മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യർഥിച്ചു.

Tags:    
News Summary - The United Nations should intervene in the Palestinian issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.