കോവിഡ്​: കേരളത്തിന്​ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കോവിഡ് വ്യാപനം​ സംബന്ധിച്ച്​ കേരളത്തിന്​ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഇളവുകൾ നൽകു​േമ്പാൾ ജാഗ്രത പുലർത്തണമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു​. കേരളത്തിൽ എട്ട്​ ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിന്​ മുകളിലാണ്​.

ടി.പി.ആർ കൂടുതലുള്ള ജില്ലകളിൽ ജാഗ്രത കൈവിടരുതെന്ന്​ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ചീഫ്​ സെക്രട്ടറിക്ക്​ അയച്ച കത്തിലാണ്​ ആരോഗ്യസെക്രട്ടറിയുടെ പരാമർശം. രോഗബാധ കുറയാത്തതിനെ തുടർന്ന്​ നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നൽകുന്ന ഇളവുകളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം ടി.പി.ആർ 18 ശതമാനത്തിന്​ മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്​ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു.

അതേസമയം, നാളെ മുതൽ കൊച്ചി മെട്രോ സർവീസ്​ തുടങ്ങും. 15 മിനിറ്റ്​ ഇടവേളകളിലാണ്​ സർവീസ്​. തിരക്കുള്ള സമയങ്ങളിൽ 10 മിനിട്ട്​ ഇടവേളകളിൽ സർവീസുണ്ടാകും. സാമൂഹിക അകലം പൂർണമായും പാലിച്ചാവും സർവീസ്​ നടത്തുക.

Tags:    
News Summary - The Union Ministry of Health has issued a warning to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.