Posted On
date_range Updated On
date_range വെടിയേറ്റ ആദിവാസി യുവാവിനെ ആരുമറിയാതെ കാടിനുള്ളിൽ കുഴിച്ചിട്ടു
ഇടുക്കി: വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിട്ടു.
മഹേന്ദ്രനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിലാണ് നായാട്ടിനിടെ ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.