Posted On
date_range Updated On
date_range വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിലിരുത്തി അധ്യാപിക; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: ഒന്നര മണിക്കൂറോളം സാങ്കൽപ്പിക കസേരയിലിരുത്തി വിദ്യാർഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി. തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു. വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.