കോട്ടയം: തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻറിന് സമീപം അര്‍ദ്ധ രാത്രിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനോട് അപമര്യാദയായി പെരുമാറിയ എസ്.ഐയെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എസ്.ഐ നഹാദിനെയാണ് സ്ഥലം മാറ്റിയത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം നടന്നത്.ഡ്യൂട്ടിയില്‍ അല്ലാതിരുന്ന എസ്.ഐ ഇവിടെ നിന്ന ട്രാന്‍സ്‌ജെന്‍ഡറെ സമീപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘട്ടനവുമുണ്ടായി. സംഘട്ടനത്തില്‍ എസ്.ഐക്ക് പരുക്കേല്‍ക്കുകയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു.
സംഭവം തിരുവല്ല പോലീസ് അറിഞ്ഞെങ്കിലും രഹസ്യമാക്കി വച്ചു. രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി തിരുവല്ല ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടി. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പിയാണ് എസ്.ഐക്കെതിരേ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായാണ് എസ്.ഐ യെ എആര്‍ ക്യാമ്പിലേക്ക് മാറ്റി ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.