Posted On
date_range Updated On
date_range തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വം നൽകിയവർക്ക്- കെ.സി ജോസഫ്
കോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കെ.സി ജോസഫ്. പാർട്ടിയിൽ പുനഃസംഘടന വേണമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.
നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും കെ.സി ജോസഫ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്ന നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വെക്കാൻ ശ്രമിച്ചു.
ഘടകകക്ഷികളെയും കെ.സി ജോസഫ് വിമർശിച്ചു. എണ്ണം തികക്കാൻ ഘടകക്ഷികൾക്ക് സീറ്റ് നൽകിയിട്ട് കാര്യമില്ലെന്നായിരുന്നു കെ.സി ജോസഫിന്‍റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.