Posted On
date_range Updated On
date_range ചീട്ടുകളി സംഘത്തെ പിടിക്കാനെത്തിയ പൊലീസുകാരനെ കുത്തി; പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു
വടകരക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ടുകളിയിലേർപ്പെട്ട സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്.
എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷി(33)നാണ് കുത്തേറ്റത്. പരിക്കേറ്റ പൊലീസുകാരനെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ പണംവച്ച് ചീട്ടുകളിയും ചട്ടിക്കളിയും നടക്കുന്ന വിവരം നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്.
കുത്തിയ പ്രതിയെ ഒരു സംഘം പൊലീസിൽനിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.