വിദ്യാർഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു

തിരുവനന്തപുരം:വിദ്യാർഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. അധ്യാപകനെതിരെ തിങ്കളാഴ്ച കുട്ടി സ്കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല.

കുട്ടിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. പ്രഥമാധ്യാപകൻ ഉള്‍പ്പെടെയുള്ള സ്കൂള്‍ അധികൃതർക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - The police registered a case under POCSO against the school authorities who concealed the information that the teacher tried to harass the student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT