ഉരുക്ക്​ നേതൃത്വം പോലെ നിലകൊണ്ട മനുഷ്യൻ -സമദാനി

ദുബൈ: പ്രതിസന്ധികൾക്കിടയിലും ഉരുക്ക്​ നേതൃത്വം പോലെ നയിച്ച നേതാവായിരുന്നു പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളെന്ന്​ അബ്​ദുസമദ്​ സമദാനി എം.പി ദുബൈയിൽ പറഞ്ഞു. ഒരിക്കലും സംഭവിക്കരുത്​ എന്ന്​​ ആഗ്രഹിച്ചിരുന്ന ദുരന്തമാണ്​ ഇന്ന്​ സംഭവിച്ചത്​. അടുത്തകാലത്തായി അദ്ദേഹത്തിന്‍റെ രോഗം മൂർഛിച്ചതിനെ തുടർന്ന്​ പതിനായിരങ്ങൾ പ്രാർഥനയിലായിരുന്നു.


നേതൃ സിദ്ധികൊണ്ട്​ സമൂഹത്തിന്​ മാർഗദർശനം നൽകിയ ഹൈദരലി തങ്ങൾ, സമുദായത്തിനും പാർട്ടിക്കും പ്രൗഡമായ നേതൃത്വം നൽകി. മനസ്​ കൊണ്ട്​ നിർമലനായിരുന്നു. പക്ഷെ, നേതൃത്വത്തിലിരിക്കുമ്പോഴും തീരുമാനമെടുക്കുമ്പോഴും വലിയ കരുത്തും ശക്​തിയും നിശ്​ചയദാർഡ്യവും പ്രകടിപ്പിച്ച നിരവധി ഘട്ടങ്ങളുണ്ട്​. സമാധാനവും മതമൈത്രിയും അപകടപ്പെടുന്ന കാലത്താണ്​ ഹൈദരലി തങ്ങൾ നേതൃത്വം ഏറ്റെടുത്തത്​. അഗാതമായ ആത്​മീയത ഉള്ളിലുണ്ടായിരുന്നു.

മുസ്​ലീം ലീഗിന്‍റെ അമരത്തിരുന്ന്​ ശക്​തമായ രാഷ്ട്രീയ നേതൃത്വം നൽകുമ്പോഴും ആത്​മീയ പ്രവർത്തനങ്ങൾ പ്രധാന അജണ്ടയായിരുന്നു. വ്യക്​തികൾക്ക്​ സമാശ്വാസം നൽകി. ദുഖിക്കുന്നവർക്ക്​ ആശ്വാസം പകർന്നു. കലഹങ്ങൾ തീർത്ത്​ കൂട്ടിയിണക്കുന്ന കണ്ണിയായി. ഇത്തരം ജീവിതദൗത്യം അവസാനിപ്പാണ്​ ഹൈദരലി തങ്ങൾ യാത്രയാകുന്നതെന്നും സമാദാനി പറഞ്ഞു.

Tags:    
News Summary - The man who stood like a leader of steel - Samadani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT