സു​ജി​ത്ത്

സ്കൂട്ടറിൽ സൂക്ഷിച്ച പണം കവർന്നയാൾ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്ന​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ര്യ​നാ​ട് കു​ള​പ്പ​ട പ്ലാ​വി​ള​വീ​ട്ടി​ൽ എ​സ്. സു​ജി​ത്തി(28)​നെ​യാ​ണ് ആ​ര്യ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് വൈ​കീ​ട്ടാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വെ​ള്ള​നാ​ട് ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ എ​സ്. ശ​ര​ത് കു​മാ​ർ നി​ർ​മി​ക്കു​ന്ന വീ​ടി​ന്റെ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​യി സ്കൂ​ട്ട​റി​ന്റെ സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 90,000 രൂ​പ​യാ​ണ്​ മോ​ഷ​ണം പോ​യ​ത്.

ശ​ര​ത് ആ​ര്യ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ‌​ലീ​സ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത സു​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The man who stole the money kept in the scooter was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.