അറസ്റ്റിലായ റഷീദ്
Posted On
date_range Updated On
date_range വിവാഹത്തട്ടിപ്പ് വീരനെ പിടികൂടി; കസ്റ്റഡിയിലെടുത്തത് പുതിയതായി വിവാഹം കഴിച്ച വീട്ടിൽ നിന്ന്
വൈത്തിരി: നിരവധിയിടങ്ങളിൽ നിന്നും വിവാഹം കഴിച്ചു ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുവീരനെ വൈത്തിരി പൊലീസ് പിടികൂടി. ഗുരുവായൂർ രായന്മാരാക്കാർ വീട്ടിൽ റഷീദ് (41) നെയാണ് പിലാക്കാവ് പുതിയതായി വിവാഹം കഴിച്ച വീട്ടിൽ നിന്ന് പിടികൂടിയത്. എ.എസ്.ഐ മുജീബുറഹ്മാൻ, സീനിയർ സി.പി.ഒ ശാലു ഫ്രാൻസിസ്, ഡ്രൈവർ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിർധനരായ സ്ത്രീകളെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുന്ന സ്വഭാവമാണ് ഇയാൾക്ക്. പത്തോളം വിവാഹം കഴിച്ചതായാണ് വിവരമെന്നു പൊലീസ് അറിയിച്ചു. മോഷണക്കേസിലും ഇയാൾ പ്രതിയാണ്.
വൈത്തിരിയിൽ നിന്നും 2011ൽ വിവാഹം കഴിച്ചു മുങ്ങിയ കേസിലാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്‌തത്. മറ്റിടങ്ങളിൽ ഇത്തരം തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.