ഷാജി, ദീപ്തി
Posted On
date_range Updated On
date_range ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം ആലപ്പുഴ വെണ്മണിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെണ്മണി പൂന്തലയിലാണ് ദാരുണ സംഭവം നടന്നത്. വെണ്മണി പൂന്തല ഏറംപൊയ്മുക്ക് മേലേപുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62), ദീപ്തി (50) ദമ്പതികളാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45ഓടെ ഷാജിയും ദീപ്തിയും വഴക്കിട്ടിരുന്നു. അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്. ഇതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ദീപ്തിയുടെ കഴുത്തിനാണ് വെട്ടേറ്റത്.
ബഹളംകേട്ട് നാട്ടുകാർ ഓടിവന്നപ്പോഴേക്കും ഷാജി കിടപ്പുമുറിയിൽ കയറിയ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.