കോഴിക്കോട് : 63 ദിവസങ്ങൾ പിന്നിട്ട ആശ സമരം ഒത്തുതീർപ്പാക്കാൻ കഴിയാത്തത് സർക്കാരിന്റെ ദുരഭിമാനമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ജോസ് സെബാസ്റ്റ്യൻ. ഈ സമരത്തെക്കുറിച്ച് കേരളത്തിലെ ആല്മീയതയുടെ മൊത്ത കച്ചവടക്കാർ ആരും ഈ കാര്യത്തിൽ കമാ എന്നൊരു അക്ഷരം പറഞ്ഞിട്ടില്ല.
വിഭവ ദാരിദ്ര്യം ആണ് പ്രശ്നം എങ്കിൽ സർക്കാർ അത് സമൂഹത്തോട് തുറന്നു പറയണം. 3000 രൂപ വർധിപ്പിക്കാൻ 83.6 കോടി വാർഷിക ബാധ്യതയെ വരികയുള്ളു എന്നാണ് പ്രഫ. കണ്ണന്റെ കണക്ക്. അത് കൊടുക്കാൻ തീരുമാനിച്ചാൽ കൊടുക്കാൻ വിഭവങ്ങൾ ഇല്ലാത്തതാണോ പ്രശ്നം എന്നും ജോസ് സെബാസ്റ്റ്യൻ ഫേസ് ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ആശാ വർക്കർമാരുടെ സമരം : സമൂഹ മനഃസാക്ഷിക്കുമുൻപിൽ ഒരു ചോദ്യം
ആശാ വർക്കർമാരുടെ സമരം 63 ദിവസങ്ങൾ പിന്നിടുകയാണ്. അവർ അങ്ങേയറ്റം ക്ഷീണിതർ ആണ്. ഒരു 3000 രൂപ എങ്കിലും വർധിപ്പിച്ചുകൊടുത്തു സമരം ഒത്തുതീർപ്പാക്കാൻ കഴിയാത്തത് അല്ല. ദുരഭിമാനം ആണ്.
ആശമാർ അങ്ങനെ വിജയിക്കരുത്. അത് SUCI എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം കൂടി ടആകും. ഈ കാട്ടിൽ ഒരു സിംഹം മാത്രം മതിയല്ലോ. അല്ലെങ്കിൽ RSS ന്റെ. എന്തെല്ലാം ഒഴികഴിവുകൾ ആണ്? കേന്ദ്രം ആണ് ചെയ്യേണ്ടതുപോലും. അവിടെ പോയി സമരം ചെയ്യൂ എന്ന്. അതിന് പുറമെ എന്തെല്ലാം എതിർ വാദങ്ങൾ ആണ് ഉയർത്തുന്നത്?
അടിസ്ഥാനപരമായ കാര്യം വിഭവ ദാരിദ്ര്യമാണ്. ഓരോ മാസവും രണ്ടറ്റവും കൂട്ടിമുട്ടിക്കണം. ശമ്പളവും പെൻഷനും പലിശയും കൊടുത്തില്ലെങ്കിൽ പിരിച്ചു വിടൽ ഭീഷണി നേരിടേണ്ടിവരും. അത് എങ്ങനെയും ഒഴിവാക്കണമല്ലോ?
സചിദാനന്ദൻ അടക്കമുള്ള ഇടതുപക്ഷ സാംസ്കാരിക നായകർ ആശമാരോട് ഐക്യ ധാർദ്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ K. P കണ്ണൻ ആശമാരെ അഭിമുഖ്‌തീകരിച്ചു സംസാരിക്കുകയും മ നോരമ പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. CDS ന്റെ മുൻ ഡയറക്ടർ ആയ അദ്ദേഹം കേന്ദ്രത്തിലെ അസംഘടിത മേഖലാ കമ്മീഷൻ മെമ്പർ ആയിരുന്നു. ഒരു ഉറച്ച ഇടതുപക്ഷ അനുഭാവിയായ അദ്ദേഹത്തെ ഒരു ന്യായീകരണ തൊഴിലാളി " താൻ " എന്നൊക്കെ ആണ് വിളിച്ച് അപമാനിക്കുന്നത്. ആ പോസ്റ്റിന് താഴെ കമന്റ് ഇട്ടവർ ഉപയോഗിക്കുന്ന ഭാഷ കേട്ടാൽ അറപ്പതോന്നും.
വിഭവ ദാരിദ്ര്യം ആണ് പ്രശ്നം എങ്കിൽ അത് സമൂഹത്തോട് തുറന്നു പറയുക അല്ലേ വേണ്ടത്? 3000 രൂപ വർധിപ്പിക്കാൻ 83.6 കോടി വാർഷിക ബാധ്യതയെ വരികയുള്ളു എന്നാണ് പ്രൊഫസർ കണ്ണന്റെ കണക്ക് അത് കൊടുക്കാൻ തീരുമാനിച്ചാൽ കൊടുക്കാൻ വിഭവങ്ങൾ ഇല്ലാത്തതാണോ പ്രശ്നം? സർക്കാരിൽ വണ്ടികൾ വാങ്ങാൻ 100 കോടി അല്ലേ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്?ഈ മാസം അവസാനം സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും DA വർധിപ്പിക്കും എന്ന് ബഡ്ജറ്റിൽ ഉണ്ട്. അതൊക്കെ തത്കാലം മാറ്റി വെച്ച്കൂടെ? അല്ലെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പാട്ട പിരിവിനു ഇറങ്ങട്ടെ.
കേരളത്തിലെ ആല്മീയതയുടെ മൊത്ത കച്ചവടക്കാർ ആരും ഈ കാര്യത്തിൽ കമാ എന്നൊരു അക്ഷരം പറഞ്ഞിട്ടില്ല. Aided വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി കോടികൾ കൊയ്യുന്ന ക്രൈസ്തവ, NSS, എസ്എൻഡിപി കാർ ഒക്കെ സർക്കാറിനെ പിന്തുണക്കുകയാണ്.
കേഴുക പ്രിയ നാടെ എന്നല്ലാതെ എന്തുപറയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.