Posted On
date_range Updated On
date_range തീപിടിത്തം പ്രതീക്ഷിച്ചിരുന്നു; തീ കെടുത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു -എം.ബി രാജേഷ്
കൊച്ചി: ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി എം.ബി രാജേഷ്. അക്കാര്യങ്ങൾ മുൻകണ്ടുകൊണ്ടുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ തീപ്പിടിത്തങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് അഗ്നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപിടുത്തത്തിെൻറ പുകയൊഴിയും മുൻപെയാണ് വീണ്ടും അഗ്നിബാധ. പുതിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അതിജാഗ്രത പുലർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.