തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. പനി കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മുറിയിൽ കഴിയുന്ന അദ്ദേഹം പത്രം വായിച്ചും ടി.വിയിൽ വാർത്ത കണ്ടുമാണ് സമയം ചെലവഴിക്കുന്നത്.
മൂന്ന് ദിവസത്തിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്താനാണ് തീരുമാനമെന്ന് ആശുപത്രി മേധാവി ഡോ. മാർത്താണ്ഡൻ പിള്ള അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിത്സക്ക് പ്രത്യേക മെഡിക്കൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ആർക്കും മറ്റ് ലക്ഷണങ്ങളില്ലാത്തതിനാൽ പരിശോധന നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.