Posted On
date_range Updated On
date_range ഭാര്യയുടെ കാലുവേദനക്ക് ഭർത്താവിന് മദ്യം കുറിച്ചു നൽകി ഡോക്ടർ
തൃശൂർ: ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ അധിക്ഷേപിച്ചതായി പരാതി. കാലുവേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കരുത് എന്നും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂ എന്നും കുറിപ്പിൽ നിർദേശിക്കുകയും ചെയ്തുവെന്നാണ് മമ്മിയൂർ സ്വദേശിയുടെ ആക്ഷേപം.
ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു. തൃശൂർ ദയ ആശുപത്രിയിലെ കൺസൽട്ടന്‍റായ വാസ്കുലാർ സർജൻ ഡോ. റോയ് വർഗീസിനെതിരെയാണ് ആരോപണം.
അതേസമയം, സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കൺസൽട്ടൻസി താൽക്കാലികമായി നിർത്തിവെച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.