ഇടവക ഇടഞ്ഞു; ജസ്റ്റിന്‍-വിജി വിവാഹം പള്ളിക്ക് പുറത്തെ വേദിയിൽ

കാഞ്ഞങ്ങാട്: സഭ മാറി വിവാഹം ചെയ്താൽ പുറത്താകാതിരിക്കാൻ കോടതി ഉത്തരവുണ്ടായിട്ടും പ്രതിശ്രുത വധൂവരന്മാർക്ക് താലികെട്ടാൻ ക്നാനായ സഭ കനിഞ്ഞില്ല. സഭയുടെ പിന്തുണയോടെ വിവാഹം നടക്കാതായതോടെ പള്ളിക്ക് പുറത്തെ വേദിയിൽവെച്ച് ഇരുവരും മാലചാർത്തി ഒന്നായി. കൊട്ടോടിയിലെ ഓട്ടോ തൊഴിലാളിയായ ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റെയും വിജിമോളുടെയും വിവാഹമാണ് കോടതിയുടെ പരിരക്ഷയുണ്ടായിട്ടും സഭയുടെ പിന്തുണയില്ലാതെ നടന്നത്.

ക്നാനായ വിവാഹത്തർക്കം ഇതോടെ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച കൊട്ടോടി സെൻറ് സേവേഴ്യസ് ചർച്ചിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാൻ തയാറായില്ല. വിവാഹം നടക്കാതിരിക്കാൻ ഇടവക അധികാരികൾ പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രാർഥന യജ്ഞം നടത്തുകയും ചെയ്തു. ജസ്റ്റിന്‍ ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍നിന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ​

വിജിമോൾ സിറോ മലബാര്‍ സഭയിലെ അംഗമാണ്. സഭയിലെ നവീകരണ പ്രസ്ഥാനമായ കെ.സി.എന്‍.സി നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു സഭ മാറിയുള്ള വിവാഹത്തിന് ഇരുവരും തയാറെടുത്തത്.തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍വെച്ചാണ് നേരത്തേ ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹക്കുറി നൽകാൻ ഇടവക തയാറാകാത്തതിനെ തുടർന്നാണ് ആചാരപ്രകാരമുള്ള വിവാഹം നടക്കാതെപോയത്.

മറ്റു സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച്‌ സഭക്ക് പുറത്തുപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നീണ്ട നിയമപോരാട്ടത്തിനിറങ്ങിയത്.

അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റ്​ -​കോട്ടയം അതിരൂപത

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ​കാ​സ​ർ​കോ​ട്​​ കൊ​ട്ടോ​ടി ഇ​ട​വ​ക നാ​ര​മം​ഗ​ല​ത്ത്​ (ത​ച്ചേ​രി​ൽ) ജ​സ്റ്റി​ന്‍റെ വി​വാ​ഹ​ത്തി​ന്​ സ​ഭ അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന്​ പി.​ആ​ർ.​ഒ ഫാ. ​ജോ​ർ​ജ്​​ ക​റു​ക​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു. ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ അ​വ​ലം​ബി​ച്ച്​ ക്നാ​നാ​യ സ​മു​ദാ​യാം​ഗ​മ​ല്ലാ​ത്ത യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന്​ എ​ൻ.​ഒ.​സി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി വ്യ​ക്ത​മാ​ക്കി കോ​ട്ട​യം അ​തി​രൂ​പ​ത കൂ​രി​യ​യി​ൽ​നി​ന്ന്​ മാ​ർ​ച്ച്​ 30ന്​ ​ജ​സ്റ്റി​ന്​ മ​റു​പ​ടി ന​ൽ​കി. ക്നാ​നാ​യ സ​മു​ദാ​യാം​ഗ​മ​ല്ലാ​ത്ത യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​ൽ പ​ള്ളി​യി​ൽ​വെ​ച്ച്​ ന​ട​ത്താ​നാ​വി​ല്ലെ​ന്ന്​ ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഏ​പ്രി​ൽ 24നാ​ണ്​ വി​വാ​ഹം എ​ന്നാ​ണ്​ ജ​സ്റ്റി​ൻ അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

അ​ത​നു​സ​രി​ച്ച്​ ഒ​ത്തു​ക​ല്യാ​ണ​ത്തി​നു​ള്ള രേ​ഖ ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഒ​ത്തു​ക​ല്യാ​ണം മു​റ​പ്ര​കാ​രം ന​ട​ത്തി എ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന, സ​ഭ നി​ശ്ച​യി​ച്ച രേ​ഖ​യോ വി​വാ​ഹം എ​ന്ന കൂ​ദാ​ശ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യി ന​ൽ​കേ​ണ്ട വി​വാ​ഹ ഒ​രു​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റോ സ​മ​ർ​പ്പി​ച്ചി​ല്ല. മ​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ല്ല. വി​വാ​ഹ​ത്തീ​യ​തി മേ​യ്​ 18 ആ​ണ്​ എ​ന്ന്​ വ്യ​ക്ത​മാ​ക്കി ജ​സ്റ്റി​ൻ എ​ൻ.​ഒ.​സി​ക്കാ​യി വി​കാ​രി​യ​ച്ച​നെ സ​മീ​പി​ച്ച​ത്​​ ത​ലേ​ന്നു​മാ​ത്ര​മാണെന്നും രൂപത പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - The court order was not implemented; The church did not support it, Justin-Viji wedding outside the church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.