Posted On
date_range Updated On
date_range സോണിയ ഗാന്ധിക്കെതിരായ കേസ് 11ന് പരിഗണിക്കും
കൊല്ലം: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവർക്കെതിരെ കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നയാൾ നൽകിയ കേസ് കൊല്ലം മുനിസിഫ് കോടതി നവംബർ 11ന് പരിഗണിക്കും.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന പ്രിഥ്വിരാജ് നൽകിയ കേസിലാണ് നടപടി. കേസിൽ തീരുമാനമാകുംമുമ്പ് കുണ്ടറ ബ്ലോക്കിൽനിന്നുള്ള കെ.പി.സി.സി അംഗത്തെ പ്രഖ്യാപിക്കരുതെന്ന താല്‍ക്കാലിക ഉപഹരജിയിലാണ് 11ന് വാദം കേൾക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.