Posted On
date_range Updated On
date_range മൂടാടിയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
കോഴിക്കോട്: മൂടാടിയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു.
മൂന്നുപേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഷിഹാബിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പൊലീസ്, അഗ്നിരക്ഷ സേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.