കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നു

കോതമംഗലം: വടാട്ടുപാറ പനഞ്ചോട്ടിൽ കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നു. തുമ്പ നിരപ്പേൽ ജോസിന്റെ പോത്തിനെയാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്.

വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിന്റെ അലർച്ച കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ആന പോത്തിനെ ആക്രമിക്കുന്നത് കണ്ടത്. വീട്ടുകാർ ബഹളം വെച്ചെങ്കിലും ആന പിന്തിരിയാൻ തയ്യാറായില്ല. അര മണിക്കൂറോളം നേരം വീടിന് പരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി.

കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് വടാട്ടുപാറ പനഞ്ചോട്. വൈദ്യുത കമ്പിവേലിയുടെ അപര്യപ്തത മൂലം വന്യമൃഗങ്ങൾ നിരന്തരമായ ശല്യമാണ് ഇവിടെ.

Tags:    
News Summary - The buffalo was trampled to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.