Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
വള്ളികുന്നം: കായംകുളം വള്ളികുന്നം കടുവിനാലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറിനെയാണ് (60) പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചന്ദ്രകുമാർ രണ്ട് വർഷമായി പള്ളിക്കത്തറ ജങ്ഷന് സമീപമുള്ള വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഓട്ടം വിളിച്ചിരുന്നയാൾ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.
വള്ളികുന്നം പൊലീസ് സ്‌ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു . ഭാര്യ: അംബിക. മക്കൾ: സന്ദീപ്, സ്വാതി. സംസ്കാരം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.