വനമേഖലയിൽ പൊലീസ്​ വെടിയേറ്റു മരിച്ച വേൽമരുക​െൻറ മൃതദേഹം ഇൻക്വസ്​റ്റ്​ നടത്തുന്നു

മാവോവാദി വേൽമുരുകന്‍റെ മൃതദേഹം സംസ്ക്കരിച്ചു

വ​യ​നാ​ട്: പൊലീസ് വെടിവെപ്പിൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​വാദി വേ​ല്‍​മു​രു​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 5:30 ഓ​ടെ തേ​നി പെ​രി​യ പാ​ള​യ​ത്തി​ലാ​ണ് സം​സ്‌​ക​രി​ച്ച​ത്. അതിർത്തിയായ ഗോ​പാ​ല​പു​രം വ​രെ മൃ​ത​ദേ​ഹ​ത്തെ കേ​ര​ള പോ​ലീ​സ് അ​നു​ഗ​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് തേ​നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച രാത്രി 9 മണിയോയടെയാണ് തേനിയിലേക്ക് കൊണ്ടുപോയത്. സഹോദരൻ അഡ്വ. മുരുകനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അമ്മ കണ്ണമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. വൈകീട്ട് നാലരയോടെ ആരംഭിച്ച പോസ്റ്റ് മോർട്ടം എട്ടരയോടെയാണ് അവസാനിച്ചത്.              

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.