മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി

മണിമല: മണിമലയാറ്റില്‍ കാണാതായ ചങ്ങനാശ്ശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി.  തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ രക്ഷിക്കാൻ ഇതര സംസ്ഥാന തൊഴിലാളി ഒപ്പം ചാടിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചങ്ങനാശേരി താലൂക്ക് ഓഫിസിൽ സ്‌പെഷ്യൽ വില്ലേജ് ഓഫിസറായിരുന്നു .. അടുത്തിടെയാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. രണ്ടാംദിനമായ ചൊവ്വാഴ്ച അഗ്നിശമന സേനയുടെ അഞ്ച് യൂനിറ്റുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസര്‍ പ്രകാശിനായി ചൊവ്വാഴ്ച പ്രത്യേക സംഘം നടത്തിയ തിരച്ചില്‍

ചങ്ങനാശേരിയിലെ ഓഫിസിലേയ്ക്കു പോകുന്നതിനായാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്നു, മണിമല പാലത്തിൽ എത്തി ഇവിടെ ബാഗ് വച്ച ശേഷം ആറ്റിൽ ചാടുകയായിരുന്നു. ആറ്റിലേയ്ക്ക് ചാടുന്നത് കണ്ട് ഇതുവഴി എത്തിയ ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി യാനസ് ഇദ്ദേഹത്തെ രക്ഷിക്കാൻ ഒപ്പം ആറ്റിലേയ്ക്ക് ചാടി. എന്നാൽ, കയ്യിൽ പിടുത്തം കിട്ടും മുൻപ് പ്രകാശൻ ആറ്റിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച തിരച്ചില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെ നിര്‍ത്തി. ബുധനാഴ്ച മണിമല പോലീസ് സ്റ്റേഷന് താഴെയുള്ള ചെക്ക് ഡാമിന്റെ സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്​.

തെരച്ചിലിൽ ഈരാറ്റുപേട്ടയിലെ നന്മ ചങ്ങാതിക്കൂട്ടം പ്രൈവറ്റ് റെസ്‌ക്യൂ ടീമും ആലപ്പുഴയില്‍ നിന്നുള്ള മറ്റൊരു സംഘവും നേതൃത്വം നൽകി. ആറ്റിലെ വെള്ളക്കൂടുതലും കുത്തൊഴുക്കുമാണ് തിരച്ചില്‍ നീളാന്‍ കാരണമായത്​. 

Tags:    
News Summary - The body of a missing village officer was found in Manimalayattil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.