Posted On
date_range Updated On
date_range പീച്ചി റിസർവോയറില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി
തൃശൂർ: പീച്ചി റിസർവോയറിലെ ആനവാരിയിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. കൊള്ളിക്കാട് അറുമുഖന്റെ മകൻ അജിത്ത് (21), കൊട്ടിശേരിക്കുടിയിൽ വിപിൻ (26) കൊള്ളിക്കാട് ഹനീഫയുടെ മകൻ നൗഷാദ് (24) എന്നിവരുടെ മൃതദേഹമാണ് തെരച്ചിൽ സംഘം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് നാലുപേർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിലുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടിരുന്നു. പീച്ചി ഡാമിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.