Posted On
date_range Updated On
date_range ആരോപണവിധേയയായ സി.ഡബ്ല്യു.സി അധ്യക്ഷ ബാലാവകാശ കമീഷൻ അംഗം
തിരുവനന്തപുരം: ശിശുക്ഷേമ സമിതി കേന്ദ്രീകരിച്ച് അമ്മയറിയാതെ നടത്തിയ കുഞ്ഞിന്റെ വിവാദ ദത്തിൽ ആരോപണവിധേയയായ തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർപേഴ്സണ്‍ ഉയർന്ന പദവി.
സംസ്ഥാന ബാലാവകാശ കമീഷൻ അംഗമായാണ് അഡ്വ. എൻ. സുനന്ദയെ നിയമിച്ചത്. കാണാതായ കുഞ്ഞിനെ തേടി അനുപമ അന്വേഷിച്ചെത്തിയ ശേഷവും സുനന്ദ കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടി തടഞ്ഞില്ല എന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ടായിരുന്നു. സുനന്ദ രണ്ട് ദിവസം മുമ്പ് പുതിയ പദവിയിൽ ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.