Posted On
date_range Updated On
date_range പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ കോടതിയിൽ നേരിട്ടെത്തി കീഴടങ്ങി.തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയോടെയാണ് സംഭവം.ഈ മാസം 6 തീയതിയാണ് കൊലക്കേസ് പ്രതി ജയിലിൽ നിന്നും ചാടി പോയത്.
2004,2009 എന്നീ വർഷങ്ങളിൽ ഇയാൾ ജയിൽ ചാടിയിരുന്നു.വ്യാപാരസ്ഥപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ കോടതി 2017 ൽ ജീവപര്യന്തത്തിന് ശിക്ഷിച്ചു.
ഈ മാസം ആറാം തീയതിയാണ് ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ടത്.രാവിലെ ഒൻപത് മണിയോടെയാണ് പ്രതി ജയിൽ ചാടിയ വിവരം ജയിൽ അധികൃതർ അറിയുന്നത്.ഇതേ തുടർന്ന് അസി.പ്രിസൺ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.