ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ്​ സ്വാമി വിശുദ്ധാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നു

ശ്രീനാരായണ ഗുരുവിന്‍റെ 167ാം ജയന്തി ശിവഗിരിയിൽ ആചരിച്ചു

വർക്കല (തിരുവനന്തപുരം): നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്‍റെ 167ാം ജയന്തി പ്രാര്‍ഥനാപൂര്‍ണമായ ചടങ്ങുകളോടെ ശിവഗിരിയിൽ ആചരിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഘോഷയാത്ര ഉള്‍പ്പെടെ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. പൂജകളും ഗുരുവിന്‍റെ കൃതികളുടെ പാരായണവും ഉൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് ജയന്തി ദിനാചാരണം സംഘടിപ്പിച്ചത്.

ശിവഗിരിയിൽ രാവിലെ ഏഴിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ്​ സ്വാമി വിശുദ്ധാനന്ദ ധര്‍മപതാക ഉയര്‍ത്തിക്കൊണ്ട് ജയന്തി ദിനാചരണത്തിന് തുടക്കംകുറിച്ചു. തുടര്‍ന്ന് വൈദികമഠത്തില്‍ ജയന്തി മുതല്‍ മഹാസമാധി വരെയുള്ള ജപയജ്ഞത്തിനും തുടക്കമായി. പ്രത്യേക ഗുരുപൂജ, വിശേഷാല്‍പൂജ, സമൂഹപ്രാര്‍ഥന എന്നിവയും നടന്നു.

വൈകുന്നേരം അഞ്ചരയോടെ സന്യാസിവര്യൻമാരുടെ നേതൃത്വത്തില്‍ ഗുരുദേവറിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്ത് പ്രതീകാത്മായി റിക്ഷഘോഷയാത്ര നടത്തും. ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ഗോവിന്ദാനന്ദ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - The 167th birth anniversary of Sree Narayana Guru was celebrated at Sivagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.