Posted On
date_range Updated On
date_range തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി നിര്യാതനായി; നഗരസഭ പരിധിയിൽ ഹർത്താൽ
തലശ്ശേരി: നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) നിര്യാതനായി. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
രാവിലെ 10 മണിക്ക് സി.പി.എം. ഏരിയ കമ്മിറ്റി ഓഫിസിലും ഉച്ചക്ക് ഒരു മണിക്ക് നഗരസഭ ഓഫീസ് പരിസരത്തും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം നാല് മണിക്ക് നിദ്ര തീരത്ത് നടക്കും. തുടർന്ന് അനുശോചന യോഗം ചേരും.
രണ്ട് മണി മുതൽ 4 മണി വരെ തലശ്ശേരി നഗരസഭ പരിധിയിൽ ഹർത്താൽ ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.