േഫ്ലാറിഡയിൽ തെലങ്കാന സ്വദേശി വെടിയേറ്റ്​ മരിച്ചു

ഹൈദരാബാദ്​:​ ​േഫ്ലാറിഡയിൽ തെലങ്കാന സ്വദേശി അജ്ഞാത​​െൻറ വെടിയേറ്റ്​ മരിച്ചു. ഉപ്പൽ സ്വദേശിയായ കെ.ഗോവർദ്ധൻ റ െഡ്​ഢി(48) ആണ്​ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്​ച വൈകീട്ട്​ ​േഫ്ലാറിഡ പെൻസാകോളയിലെ സൂപ്പർ മാർക്കറ്റിൽ വെച്ചാണ്​ ഗ ോവർദ്ധന്​ വെടിയേറ്റത്​.

മുഖംമൂടി അണിഞ്ഞ അക്രമി സ്​റ്റോർ മാനേജറായ ഗോവർദ്ധനുനേരെ വെടിയുതിർക്കുകയായിരുന്നു. സ്​റ്റോറിനകത്തുണ്ടായിരുന്ന സംഘത്തിൽപ്പെട്ടയാളാണ്​ അക്രമിയെന്നും ഇയാൾ കറുത്ത വർഗക്കാരനാണെന്നുമാണ്​ പൊലീസ്​ റിപ്പോർട്ട്​. ബുധനാഴ്​ചയാണ്​ മരണവിവരം തെലങ്കാനയിലെ ബന്ധുക്കളെ അറിയിച്ചത്​. സ്​റ്റോറിൽ നിന്ന്​ പണമോ മറ്റ്​ വസ്​തുവകളോ മോഷണം പോയിട്ടില്ലെന്നും കൊലപാതക കാരണം വ്യക്തമല്ലെന്നും പൊലീസ്​ അറിയിച്ചു.

ഗോവർദ്ധൻ റെഡ്​ഢിക്ക്​ ഭാര്യയും രണ്ട്​ പെൺമക്കളുമുണ്ട്​. അഞ്ചു വർഷമായി ഇയാൾ ​േഫ്ലാറിഡയിലാണ്​ ജോലി ചെയ്യുന്നത്​.

Tags:    
News Summary - Telangana Man Shot Dead by Masked Gunman in Florida Supermarket- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.