Posted On
date_range Updated On
date_range വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവം: കേസ് ഡയറി ഹാജരാക്കണം
കൊച്ചി: അധ്യാപികയുടെ ചൂരൽ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥിയുടെ കൈക്ക് പൊട്ടലേറ്റ സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈകോടതി ഉത്തരവ്. ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലുവ കുട്ടമശ്ശേരി ഗവ. സ്കൂൾ അധ്യാപിക നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം.
വിദ്യാർഥിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റും ഡോക്ടറുടെ മൊഴിയും പൊലീസ് ഹാജരാക്കിയിരുന്നു. ഇതിനു പുറമേയാണ് കേസ് ഡയറി കൂടി ഹാജരാക്കാനുള്ള നിർദേശം.
ഫെബ്രുവരി 17നാണ് സംഭവമുണ്ടായത്. ഹരജിയെ തുടർന്ന് അധ്യാപികയുടെ അറസ്റ്റ് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.