മലപ്പുറം ക്രൈംബാഞ്ച് യൂനിറ്റ് ഓഫിസ് കെട്ടിടോദ്ഘാടം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സമീപം.
പൊലീസില്‍ വനിതപ്രാതിനിധ്യം 30 ശതമാനമാക്കും -മന്ത്രി രമേശ് ചെന്നിത്തല
മലപ്പുറം: ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കും വിജിലന്‍സിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കാര്യക്ഷമതക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്നും അന്വേഷണത്തില്‍ അഭിരുചിയുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെ കണ്ടെത്തിയാണ് നിയമനം നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പൊലീസ് സ്റ്റേഷന് സമീപം ക്രൈംബ്രാഞ്ച് മലപ്പുറം യൂനിറ്റിനായി നിര്‍മിച്ച ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡി.ജി.പി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എന്നിവരുമായി ആലോചിച്ച് തയാറാക്കിയ പ്രത്യേക അഭിരുചി പരീക്ഷയിലൂടെയാണ് പുതിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.
‘ഓപറേഷന് തൂഫാന്’ ആരംഭിച്ച ശേഷം കുറ്റകൃത്യങ്ങളില്‍ 35 ശതമാനം കുറവുണ്ടായി. 17,351 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16,593 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസില്‍ വനിതകളുടെ എണ്ണം 30 ശതമാനമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി നടപ്പാക്കുന്ന ഈ തീരുമാനത്തിലൂടെ ഭാവിയിലെ നിയമനങ്ങളില്‍ 7:3 എന്ന അനുപാതത്തില്‍ കൂടുതല്‍ വനിതകള്‍ സേനയുടെ ഭാഗമാകും. നിലവില്‍ 63 സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒമാരായി വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ’മൈ പോലീസ് സ്റ്റേഷന്’ പദ്ധതിയിലൂടെ 90 ശതമാനം സ്റ്റേഷനുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയും ഒരേ നിറത്തിലും രൂപത്തിലും നവീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.